യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി; പഞ്ചാബിൽ ആം ആദ്മി

2022-03-10 14:26 IST

കേണലിനെ ഇറക്കി, 'ക്യാപ്റ്റനും' ഇറങ്ങി; എന്നിട്ടും ഉത്തരാഖണ്ഡിൽ പച്ചപിടിക്കാതെ ആം ആദ്മി



അധികാരത്തിലേറാമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയ കലുഷിതമായ ഉത്തരാഖണ്ഡിൽ നിർണായക ശക്തിയായി ഉയർന്നുവരാമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാർട്ടിയുടെ മോഹം. അധികാരത്തിലുള്ള ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും ആഭ്യന്തര കലഹങ്ങളാലും കൂടുമാറ്റങ്ങളാലും ഉഴലുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഉത്തരാഖണ്ഡിൽ എ.എ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തൽ.... https://www.madhyamam.com/amp/n-953043

2022-03-10 14:19 IST

പഞ്ചാബിൽ കോൺഗ്രസിനെ 'ആപ്പിലാക്കിയ' അഞ്ച് കാരണങ്ങൾ



കോൺഗ്രസിന്റെ കോട്ടയായ പഞ്ചാബിൽ ആപിന്റെ 'ഡൽഹി മോഡൽ' ​കൊടി പാറിക്കുമ്പോൾ അതിന്റെ കാരണങ്ങളെന്താകാം. പ്രധാനമായും അഞ്ചുകാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്... https://www.madhyamam.com/amp/n-953055

2022-03-10 13:57 IST

ഉത്തരാഖണ്ഡിൽ കോൺഗ്രസ് മുതിർന്ന നേതാവും സ്ഥാനാർഥിയുമായ ഹരീഷ് റാവത്തിന് പരാജയം



ഉത്തരാഖണ്ഡിൽ കോൺഗ്രസ് മുതിർന്ന നേതാവും സ്ഥാനാർഥിയുമായ ഹരീഷ് റാവത്തിന് പരാജയം. ബി.ജെ.പി സ്ഥാനാർഥി ഡോ. മോഹൻ സിങ് ബിഷ്താണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥി പൃഥ്വിപാൽ സിങ് റാവത്ത് രണ്ടാം സ്ഥാനം നേടിയപ്പോൾ ഹരീഷ് റാവത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2022-03-10 13:23 IST

ഗോവയിൽ ബി.ജെ.പി സ്ഥാനാർഥി ദേവിയ വിശ്വജിത് റാണെ പൊരിയം സീറ്റിൽ നിന്ന് വിജയിച്ചു



ഗോവയിൽ ബി.ജെ.പി സ്ഥാനാർഥി ദേവിയ വിശ്വജിത് റാണെ പൊരിയം സീറ്റിൽ നിന്ന് വിജയിച്ചു. ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണെയുടെ ഭാര്യയാണ്. 

2022-03-10 12:52 IST

ബി.ജെ.പി വിമതൻ ഉത്പാൽ പരീക്കർക്ക് തോൽവി



ഗോവയിലെ പനാജി സീറ്റിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ മകനും ബി.ജെ.പി വിമതനുമായി ഉത്പാൽ പരീക്കർക്ക് തോൽവി. സ്വതന്ത്രനായി മത്സരിച്ച ഉത്പാൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥി അറ്റനാസിയോ മോൺസെറേറ്റ് ആണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി എൽവിസ് ഗോംസ് രണ്ടാം സ്ഥാനത്തെത്തി. 

Tags:    
News Summary - Counting of votes for Assembly elections in five States today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.