ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ നിയമസഭ,ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ പുറത്തു വന്നു.ആസ്സാം, പശ്ചിമബംഗാൾ, അരുണാചൽപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലെ വിവിധ നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് വോെട്ടടുപ്പ് നടന്നത്.
ത്രിപുരയിലെ ബർജല, കോവായി നിയമസഭാ സീറ്റുകൾ സി.പി.എം നേടി. പശ്ചിമബംഗാളിലെ മോണ്ടേസാർ നിയമ സഭാ സീറ്റിലും കുച്ച് ബിഹർ, തംലുക് ലോക്സഭാ സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. കുച്ച്ബിഹാറിൽ തൃണമൂൽ കോൺഗ്രസ് എം.പി രേണുക സിൻഹയുെട മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
മധ്യപ്രദേശിലെ നേപാനഗർ നിയമസഭാസീറ്റിൽ ബി.ജെ.പി സ്ഥാനാർഥി മഞ്ജു ദാദു 40,600 വോട്ടുകൾക്ക് വിജയിച്ചു. അസമിലെ ലകിംപൂർലോക് സഭാസീറ്റിൽ 24312വോട്ടുകളുമായി ബി.ജെ.പി മുന്നിൽ നിൽക്കുന്നു. 12484 വോട്ടുകളുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. അസമിൽ ബൈത്തലാങ്സോ നിയമസഭാ മണ്ഡലത്തിലും ബി.ജെ.പിക്കാണ് ണമൽക്കൈ.
പുതുച്ചേരി െനല്ലിത്തോപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയും മുഖ്യമന്ത്രിയുമായ വി. നാരായണ സ്വമി വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നാരായണ സ്വാമി കോണ്‍ഗ്രസിന്‍െറ വിജയത്തെതുടര്‍ന്ന് നാടകീയമായി മുഖ്യമന്ത്രിയാവുകയായിരുന്നു. സ്വാമിയുടെ നിയമസഭാ പ്രവേശനത്തിന് വഴിയൊരുക്കാന്‍ നെല്ലിത്തോപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍െറ സിറ്റിങ് അംഗത്തെ രാജിവെപ്പിച്ചാണ് ജനവിധി തേടിയത്. തഞ്ചാവൂരിൽ എ.െഎ.എ.ഡി.എം.കെ സ്ഥാനാർഥി വിജയിച്ചു.
അരുണാചൽ പ്രേദശിലെ ഹെയുലിയാങ്ങിൽ ബി.ജെ.പി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്ന, ആത്മഹത്യ ചെയ്ത മുൻ മുഖ്യമന്ത്രി കലികോപോളിെൻറ ഭാര്യ ഡെസിൻഗു പോൾ മുന്നിട്ടു നിൽക്കുന്നു.
തമിഴ്നാട്ടിൽ തഞ്ചാവൂർ, അരവാക്കുറിച്ചി, തിരുപ്പറൻകുണ്ട്രം എന്നിവിടങ്ങളിൽ നിയമസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടിനായി വ്യാപകതോതില്‍ പണം വിതരണം ചെയ്തത് കണ്ടത്തെിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയില്‍ തഞ്ചാവൂര്‍, അരവാക്കുറിച്ചി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയപ്പോള്‍ എം.എല്‍.എയുടെ മരണത്തെതുടര്‍ന്നാണ് തിരുപ്പറന്‍കുണ്ട്രത്ത് തെരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.