നീ​ട്ടി​യ പ്ര​സ​വാ​വ​ധി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ: മോ​ദി

ന്യൂഡൽഹി: പാർലമ​െൻറ് പാസാക്കിയ പ്രസവാവധി ഉടൻ പ്രാബല്യത്തിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭകാലത്തും പ്രസവസമയത്തും നേരത്തെ 12 ആഴ്ച ലഭിക്കുമായിരുന്ന അവധി ഇനി 26 ആഴ്ചയായിരിക്കുമെന്നും മോദി ആകാശവാണിയുടെ മൻ കീ ബാത് പരിപാടിയിൽ പറഞ്ഞു. ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങളേയുള്ളൂ ഇന്ത്യയേക്കാൾ ഇക്കാര്യത്തിൽ മുന്നിലെന്നും ഏകദേശം 18 ലക്ഷം സ്ത്രീകൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കുമെന്നും മോദി പറഞ്ഞു. നമ്മുടെ നാട്ടിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദിനംതോറും ഏറിവരുകയാണ്. അവരുടെ പങ്ക് വർധിച്ചുവരുന്നുവെന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും അതുകൊണ്ടാണ് ഇൗ തീരുമാനമെന്നും മോദി പറഞ്ഞു. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമർപ്പിച്ച ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ ബലിദാനത്തി​െൻറ ഗാഥ വാക്കുകൾകൊണ്ട് വർണിക്കാനാവിെല്ലന്നും അവരെപ്പോലുള്ള വീരന്മാർ സായുധവിപ്ലവത്തിന് യുവാക്കൾക്ക് േപ്രരണയേകിയിരുന്നുവെന്നും േമാദി പറഞ്ഞു. 1917 ഏപ്രിൽ 10ന് മഹാത്മാ ഗാന്ധി ചമ്പാരൻ സത്യഗ്രഹം നടത്തി. ഇത് ചമ്പാരൻ സത്യഗ്രഹത്തി​െൻറ ശതാബ്ദി വർഷമാണ്. പൊതുജീവിതം ആരംഭിക്കുന്ന ഏതൊരു വ്യക്തിക്കും ചമ്പാരൻ സത്യഗ്രഹം വലിയ പഠനവിഷയമാണ്. ഏപ്രിൽ 14 ഡോ. ബാബാ സാേഹബ് അംബേദ്കറുടെ ജന്മജയന്തിയാണ്. പണരഹിത സമൂഹമാകുന്നതിന് ബാബാ സാേഹബ് അംബേദ്കറുടെ ജന്മജയന്തി ദിനത്തിലേക്ക് ഇനി അവശേഷിക്കുന്ന നാളുകളിൽ ഭീം ആപ് പ്രചരിപ്പിക്കണം. മാർച്ച് 26 ബംഗ്ലാദേശി​െൻറ സ്വാതന്ത്ര്യദിനത്തിൽ മോദി ആശംസ നേർന്നു. ജൂൺ 21ന് അന്താരാഷ്ട്ര യോഗദിനത്തിൽ ലക്ഷങ്ങളെ അണിനിരത്തി സാമൂഹികമായ രീതിയിൽ യോഗോത്സവം ആഘോഷിക്കണമെന്ന് മോദി ആവശ്യപ്പെട്ടു..

Tags:    
News Summary - country had get more support for digital transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.