ന്യൂഡൽഹി: പ്രളയദുരിതം നേരിടുന്ന കേരളത്തോടൊപ്പം രാജ്യം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തനിവാരണ സേനയും സൈന്യവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയതെന്നും മോദി മന്‍കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ കേരളത്തിന് സഹായവുമായെത്തി. സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്ഷാസേനകള്‍, എൻ.ഡി.ആർ.എഫ്, സൈന്യം എന്നിവ നടത്തിയ ദൗത്യം വിലമതിക്കാനാവാത്തതാണ്. അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ രാജ്യം കേരളത്തോട് ഒപ്പമുണ്ട്. ഓണവേളയില്‍ കേരളത്തിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെവരാനും പുരോഗതിയുടെ പാതയിലേക്ക് പുതിയ തുടക്കം കുറിക്കാനും കഴിയട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.