കൂട്ടബലാത്സംഗത്തിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടിയില്ല; യു.പിയിൽ പരാതിക്കാരിയും ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചു

ലഖ്നോ: പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച് കൂട്ടബലാത്സംഗത്തിനിരയാ യുവതിയും ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ിരുവരും ചികിത്സയിൽ തുടരുകയാണ്.

ശനിയാഴ്ച വഴിയിൽ വാഹനം കാത്ത് നിൽക്കുന്നതിനിടെ പ്രതിയായ അങ്കിത് യുവതിയെ തന്‍റെ ബൈക്കിൽ സ്ഥലത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നാലെ സ്ത്രീയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അങ്കിത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ നാല് പേരും ചേർന്നാണ് യുവതി ബലാത്സംഗം ചെയ്തത്. കുറ്റകൃത്യത്തിന് ശേഷം ബോധരഹിതയായ യുവതിയെ അങ്കിത് ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ആ‍്ശുപത്രിയിലെത്തി‍യ യുവതിയുടെ ഭർത്താവ് ഉടനടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ നിരവധി മറ്റ് കേസുകളിലും പ്രതിയായ അങ്കിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ പുരോഗതിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ദമ്പതികളുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുമ്പിലും ആശുപത്രിക്ക് മുമ്പിലുമെത്തി പ്രതിഷേധച്ചിരുന്നു. 

Tags:    
News Summary - Couples committed suicide due to the inaction of police on Gangrape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.