സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: കൊലപാതക്കേസില്‍ ഡല്‍ഹി പൊലീസ് തിരയുന്ന ഗുസ്തി താരവും ഒളിമ്പിക് മെഡില്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി രോഹിണി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പക്ഷപാതപരമായാണ് പൊലീസ് അന്വേഷണമെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാര്‍ വിദേശത്ത് കടന്നേക്കാമെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തെ സുശീല്‍ കുമാറിനും മറ്റു ഒമ്പത് പ്രതികള്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെ പൊലീസ് തിരയുന്നത്. സുശീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.