ന്യൂഡൽഹി: പ്രമാദമായ ബോഫോഴ്സ് കേസ് വീണ്ടും അന്വേഷിക്കാൻ അനുവാദംതേടി സി.ബി.െഎ നൽകിയ അപേക്ഷ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അനുജ് അഗർവാൾ മേയ് 11ന് പരിഗണിക്കാനായി മാറ്റി. ഫെബ്രുവരിയിൽ പരിഗണിച്ച ഹരജി ശനിയാഴ്ചയിലേക്ക് മാറ്റിയെങ്കിലും കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള രേഖകൾ എത്താത്തതിനാൽ വീണ്ടും മാറ്റിവെക്കുകയായിരുന്നു.
സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ എ.ബി ബോഫോഴ്സുമായി ഇന്ത്യൻ സേന 400 155എം.എം ഹൊവിസ്റ്റർ തോക്കുകൾ വാങ്ങാൻ 1986 മാർച്ച് 24നാണ് കരാർ ഒപ്പുവെച്ചത്. 1437 കോടി രൂപയായിരുന്നു കരാർ തുക. കരാർ ഉറപ്പിക്കാൻ ബോഫോഴ്സ് കമ്പനി ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയെന്ന് 1987ൽ സ്വീഡിഷ് റേഡിയോ റിപ്പോർട്ട് ചെയ്തതോടെയാണ് കേസിെൻറ ഉത്ഭവം. 1990ൽ സി.ബി.െഎ അന്വേഷണം ആരംഭിച്ചു. എന്നാൽ, 2005ൽ ഡൽഹി ഹൈകോടതി കേസ് അസാധുവാക്കി.
ഇതിനെതിരെ സി.ബി.െഎ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ അനുവാദം തേടി കീഴ്കോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.