ഉദ്ദം സിങ് നഗർ: ഹൈവേ തടഞ്ഞ് പ്രതിഷേധ സമരം നടത്തിയ സംഭവത്തിൽ ബി.ജെ.പി മന്ത്രിയും എം.എൽ.എമാരുമടക്കം 16 പേർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അരവിന്ദ് പാണ്ഡേ, എം.എൽ.എമാരായ ഹർഭജൻ സിങ് ചീമ, ആദേശ് ചൗഹാൻ, രാജ് കുമാർ സിങ് തുക്രൽ, മുൻ എം.പി ബൽരാജ് പസി തുടങ്ങിയവർക്കും മറ്റ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.
മന്ത്രിക്കും എം.എൽ.എമാർക്കുമെതിരെയുള്ള കേസിൽ പ്രത്യേക സംഘത്തെ രൂപവത്ക്കരിച്ച് അറസ്റ്റ് ചെയ്യാനും ഈ മാസം 23 മുമ്പ് കോടതിയിൽ ഹാജരാക്കുവാനും കോടതി പൊലീസ് അധികാരികളോട് നിർദ്ദേശിച്ചു. ഉത്തരവ് അനുസരിക്കാതിരിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇതര മതത്തിൽപെട്ട യുവതിയുമായി നാടുവിട്ടയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2012ൽ ജസ്പൂരിൽ ഹൈവേ തടഞ്ഞ് നടത്തിയ പ്രതിഷേധ സമരമാണ് കേസിനാധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.