ആർ.എസ്​.എസ്​ നൽകിയ കേസിൽ രാഹുലിനും യെച്ചൂരിക്കും സമൻസ്​

മുംബൈ: ആർ.എസ്​.എസ്​ നൽകിയ മാനനഷ്​ട കേസിൽ രാഹുൽ ഗാന്ധിക്കും സീതാറാം യെച്ചൂരിക്കും മുംബൈ താനെ കോടതിയുടെ സമൻസ്​ . ഏപ്രിൽ 30ന്​ മുമ്പായി ​ഹാജരാവണമെന്ന്​ ആവശ്യപ്പെട്ടാണ്​ സമൻസ്​. മാധ്യമ പ്രവർത്തക ഗൗരി ല​​ങ്കേഷിൻെറ വധവുമായി ബന്ധപ്പെട്ട്​ ഇരുവരും നടത്തിയ പരാമർശങ്ങ​ൾക്കെതിരെയാണ്​ ആർ.എസ്​.എസ്​ കേസ്​ നൽകിയത്​.

സിവിൽ മാനനഷ്​ട കേസാണ്​ രാഹുലിനും യെച്ചൂരിക്കുമെതിരെയുള്ളത്​​​. ഒരു രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​ കേസ്​. ഗൗരി ല​ങ്കേഷിൻെറ മരണത്തിൽ ആർ.എസ്​.എസിന്​ പങ്കുണ്ടെന്ന രാഹുലിൻെറയും യെച്ചൂരിയുടെയും പ്രസ്​താവനയാണ്​ ​കേസിനാധാരം.

ഇതേ പ്രശ്​നത്തിൽ യെച്ചൂരിക്കും രാഹുലിനും എതിരെ മറ്റൊരു കേസ്​ ​കൂടി നില നിൽക്കുന്നുണ്ട്​. മുംബൈയിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ നൽകിയ ക്രിമിനൽ കേസാണ്​ ഇരുവർക്കുമെതിരെയുള്ളത്​.

Tags:    
News Summary - Court issues summonses to Rahul Gandhi, Sitaram Yechury-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.