ബംഗളൂരു: സ്ത്രീകളുടെ സുരക്ഷക്കായി ധർമസംരക്ഷണം നടത്തിയ ഭഗവാൻ കൃഷ്ണനെ പോലെ കോടതികൾ പ്രവർത്തിക്കണമെന്ന് കർണാടക ഹൈകോടതി. ബലാത്സംഗ കേസിൽ പ്രതിയുടെ ഹരജി തള്ളി ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് ഇ.എസ്. ഇന്ദിരേശ് എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് ഇൗ അഭിപ്രായ പ്രകടനം.
സ്വാതന്ത്ര്യത്തിെൻറ 74 വർഷമാകുേമ്പാഴും കുറ്റവാളികളിൽനിന്ന് സ്ത്രീകൾ സുരക്ഷിതരല്ല. ഭരണഘടനയുടെ 21ാംവകുപ്പ് പ്രകാരം സ്ത്രീകളുെട സുരക്ഷക്ക് കാവൽക്കാരുടെ റോളാണ് കോടതികൾക്ക്. മഹാഭാരതത്തിൽ ധർമസംരക്ഷകനായ ഭഗവാൻ ശ്രീകൃഷ്ണനെ പോലെ കോടതികൾ പ്രവർത്തിക്കണമെന്നും അക്രമികളെയും ബലാത്സംഗക്കാരെയും ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും കോടതി അഭിപ്രായപ്പെട്ടു.
തുടർന്ന്, ഭഗവദ്ഗീതയിലെ 'യദാ യദാ ഹി ധർമസ്യ, ഗ്ലാനിർഭവതി ഭാരത, അഭ്യുത്ഥാനമധർമസ്യ, തദാത്മാനം സൃജാമ്യഹം..'(ഏതേതു കാലത്തിൽ ധർമഹാനി സംഭവിക്കുന്നുവോ, അധർമം തഴച്ചുവളരുന്നുവോ, അതതു കാലത്തിൽ ഞാൻ അവതരിക്കുന്നു) എന്ന വരികൾ ഉദ്ധരിച്ച കോടതി, തലമുറകളായി സ്ത്രീകൾക്കുനേരെ നടക്കുന്ന അനീതിയോട് നിശ്ശബ്ദമായി നോക്കിനിൽക്കാൻ കഴിയില്ലെന്നും നീതിപീഠത്തിെൻറ മഹത്വം കാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
2013ൽ 69കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നാഗേഷ്, കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2014 നവംബറിൽ സെഷൻസ് ജഡ്ജി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ നൽകിയ ഹരജി തള്ളിയാണ് കോടതിയുടെ അപൂർവ അഭിപ്രായ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.