തരൂരി​െൻറ പരാതി; അർണബ്​ ഗോസ്വാമിക്കെതിരെ കേസെടുക്കാൻ ഉത്തരവ്​

ന്യൂഡൽഹി: റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കെതിരെ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവ്​​. ശശി ത രൂർ എം.പിയുടെ പരിാതിയുടെ അടിസ്​ഥാനത്തിലാണ്​ കേസെടു​ക്കാൻ ഉത്തരവിട്ടത്​. സുനന്ദ പുഷ്​കർ മരണവുമായി ബന്ധപ്പെട് ട്​ പൊലീസ്​ ​അന്വേഷണത്തി​​​െൻറ രഹസ്യ സ്വഭാവമുള്ള രേഖകൾ മോഷ്​ടിച്ചും ത​​​െൻറ ഇ-മെയിൽ അക്കൗണ്ട്​ ഹാക്ക്​ ചെയ ്​ത​ും ​റിപ്പബ്ലിക്​ ടി.വി സംപ്രേഷണം ചെയ്​തുവെന്നായിരുന്നു തരൂരി​​​െൻറ പരാതി.

ശശി തരൂരി​​​െൻറ പരാതിയിൽ ആരോപിക്കുന്നതു പ്രകാരം രേഖകൾ എങ്ങനെ അർണബ്​ ഗോസ്വാമിക്കും മാധ്യമപ്രവർത്തകനും ചാനലിനും ലഭിച്ചുവെന്നത്​ അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും അർണബിനെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യാൻ സ്​റ്റേഷൻ ഹൗസ്​ ഒാഫീസർക്ക്​ നിർദേശം നൽകിയതായും മെട്രോ പൊളിറ്റൻ മജിസ്​ട്രേറ്റ്​ ധർമേന്ദർ സിങ്​ പറഞ്ഞു.

റിപ്പബ്ലിക്​ ചാനലിന്​ കാഴ്​ചക്കാരെ കൂട്ടാനായി അർണബ്​ ഗോസ്വാമി തരൂരി​​​െൻറ ഇ-മെയിൽ അക്കൗണ്ട്​ ഹാക്ക്​ ചെയ്​തും രഹസ്യ സ്വഭാവമുള്ള രേഖകൾ നിയമ വിരുദ്ധമായി സംഘടിപ്പിച്ചും സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന്​ ശശി തരൂരിന്​ വേണ്ടി ഹാജരായ അഭിഭാഷകരായ വികാസ്​ പഹ്​വ, ഗൗരവ്​ ഗുപ്​ത എന്നിവർ ആരോപിച്ചു.

തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച്​ അർണബ്​ ഗോസ്വാമിക്കെതിരെ സിവിൽ, ക്രിമിനൽ കേസുകൾ തരൂർ നൽകിയിരുന്നു. സുനന്ദ പുഷ്​കർ കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്കോ, മറ്റേതെങ്കിലും മൂന്നാം കക്ഷിക്കോ നൽകുന്നതിന്​ കോടതി പൊലീസിനു മേൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Court orders FIR on complaint against Arnab Goswami -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.