നവാബ് മാലിക്ക്

നവാബ് മാലിക്കിനെ മുംബൈ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തെ തുടർന്ന്​ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ മുംബൈയിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഫെബ്രുവരി 23ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാലിക്കിനെ അറസ്റ്റ് ചെയ്തത്.

റിമാൻഡ് കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിന് മുന്നോടിയായാണ് മാലിക്കിനെ ജസ്റ്റിസ് ആർ.എൻ. റൊക്കഡെയുടെ മുമ്പാകെ ഹാജരാക്കിയത്. അന്വേഷണ ഏജൻസി റിമാൻഡ് കാലാവധി നീട്ടാൻ ആവശ്യപ്പെടാത്തതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു.

ദാവൂദ് ഇബ്രാഹീമിനും കൂട്ടാളികൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിന് പിന്നാലെയാണ് നവാബ് മാലിക്കിനെതിരെ ഇ.ഡി കേസെടുത്തത്. ദാവൂദ് ഇബ്രാഹീമിന്‍റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കൾ തുച്ഛ വിലക്ക് മാലിക്ക് വാങ്ങിയെന്നും ദാവൂദിന്‍റെ സഹോദരി ഹസീന പാർക്കറുമായി ഭൂമി ഇടപാട് നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം.

Tags:    
News Summary - Court Remands Maharashtra Minister Nawab Malik In 14-Day Judicial Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.