ഗൃഹനാഥനെ ആക്രമിച്ച കേസിൽ എ.എ.പി എം.എൽ.എക്ക് ആറ് മാസം തടവ്

ന്യൂഡൽഹി: ഗൃഹനാഥനെ ആക്രമിച്ച കേസിൽ ആം ആദ്മി പാർട്ടി എം.എൽ.എ സോംദത്തിന് ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും വി ധിച്ചു. ഡൽഹി അഡിഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെതാണ് വിധി. 2015ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനി ടെ സോംദത്തും അനുയായികളും ചേർന്ന് പണ്ഡിറ്റ് സഞ്ജീവ് റാണ എന്നയാളെ ആക്രമിക്കുകയായിരുന്നു.

സദാർ ബസാർ മണ്ഡലത്തിലെ എം.എൽ.എയാണ് സോംദത്ത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോംദത്തും 50ലേറെ അനുയായികളും സഞ്ജീവ് റാണയുടെ വീട്ടിലെത്തിയിരുന്നു. ഏറെ നേരം ബെൽ മുഴക്കിയിട്ടും ആരും വാതിൽ തുറന്നിരുന്നില്ല. ഇതിൽ ക്ഷുഭിതരായ സോംദത്തിന്‍റെ അനുയായികൾ സഞ്ജീവ് റാണയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അടുത്തിടെ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ എ.എ.പി എം.എൽ.എയാണ് സോംദത്ത്. കഴിഞ്ഞ മാസം കോണ്ഡ്ലി മണ്ഡലത്തിലെ മനോജ് കുമാർ എം.എൽ.എയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിലെ നടപടികൾ തടസപ്പെടുത്തിയതിനായിരുന്നു ശിക്ഷ.

Tags:    
News Summary - court sentences AAP MLA Som Dutt to 6 months in jail for assault -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.