ന്യൂഡൽഹി: സ്വവർഗരതി സംബന്ധിച്ച സുപ്രീംകോടതി വിധിയിലുടെ തെൻറ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞതായി കോൺഗ്രസ് എം.പി ശശി തരൂർ. സ്വവർഗരതിയുമായി ബന്ധപ്പെട്ട് താൻ പാർലമെൻറിൽ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ എതിർത്ത ബി.ജെ.പി എം.പിമാർക്ക് നാണക്കേടുണ്ടാക്കുന്നതാണ് കോടതിയുടെ വിധിയെന്നും തരൂർ വ്യക്തമാക്കി.
സ്വവർഗരതിയെ അനുകൂലിക്കുന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. സ്വകാര്യത, ഭരണഘടനാ സ്വാതന്ത്ര്യം, അഭിമാനം എന്നിവയെ ലംഘിക്കുന്നതാണ് 377ാം വകുപ്പെന്ന തെൻറ വാദത്തെ സാധൂകരിക്കുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായതെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ് കോടതി റദ്ദാക്കിയിരുന്നു.
It's been a great day for the country & for equality, it's been a historic day & a day of celebration. Dr. @ShashiTharoor shares his joy & pride in the Supreme Court #377Verdict #Section377 pic.twitter.com/sjQhodgPMP
— Congress (@INCIndia) September 6, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.