ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപ കേസിലെ പ്രതികൾക്ക് കുറ്റപത്രത്തോടൊപ്പം കളർ ചിത്രങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പുകളും നൽകാത്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി.
കേസിൽ കുറ്റാരോപിതനായ വിനോദ് എന്നയാൾ തനിക്ക് വിഡിയോ ദൃശ്യങ്ങളും കളർ ചിത്രങ്ങളും ലഭിച്ചില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൺ കുമാർ ഗാർഗ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പകർപ്പുകൾ വിതരണം ചെയ്തു എന്ന് ഉറപ്പുവരുത്തുന്നതിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ പരാജയപ്പെട്ടുവെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്താണെന്നും ജഡ്ജി ചോദിച്ചു. കുറ്റാരോപിതനായ വിനോദിന് എത്രയും വേഗം കളർ ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.