അഹമ്മദാബാദ്: കോടതികളെ പൊതുജനങ്ങൾക്ക് വിമർശിക്കാൻ സാധിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്മ പരിശോധനകൾക്കും കോടതികൾ വിധേയമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുേമ്പാഴാണ് സാൽവെയുടെ പരാമർശം.
കോടതികളേയും ജഡ്ജിമാരേയും ഭരണഘടന സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടതികളെ വിമർശിക്കാനും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുമുള്ള അവകാശം പൊതുജനങ്ങൾക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധി അംഗീകരികുേമ്പാൾ തന്നെ മാന്യമായ ഭാഷയിൽ അതിനെ വിമർശിക്കാനുള്ള അധികാരവും വേണം. കോടതിയലക്ഷ്യ കേസുകൾക്ക് കൃത്യമായ അതിർവരമ്പുകൾ വേണം. കോടതികളെ വിമർശിക്കുന്നത് ജനാധ്യപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാൽവെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.