ന്യൂഡൽഹി: ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിൻ കോവിഡിെൻറ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് കണ്ടെത്തൽ. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമാണ് ഡെൽറ്റയെന്ന് അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദമാണ് ബീറ്റ.
അതിവേഗത്തിൽ പടരുന്ന വകഭേദമായ ഡെൽറ്റയാണ് ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വന്നിട്ടില്ല. കോവിഡ് മുക്തി നേടിയ 20 പേരെയും കോവാകസ്ിെൻറ രണ്ടാം ഡോസ് സ്വീകരിച്ച 17 പേരെയും പഠനവിധേയമാക്കിയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എത്തിയത്.
നേരത്തെ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ഫലപ്രാപ്തിയെ കുറിച്ചും പഠനം നടന്നിരുന്നു. ഇതിൽ കോവിഷീൽഡാണ് കോവിഡിനെതിരെ കൂടുതൽ ആൻറിബോഡി ഉൽപാദിപ്പിക്കുന്നതെന്ന് വ്യക്തമായിരുന്നു. വാക്സിെൻറ രണ്ട് ഡോസുകളും സ്വീകരിച്ച ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.