കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് കോവിഡ് ബാധ. ഇതിൽ കുഞ്ഞിനെകൂടാതെ ആറുവയസുകാരിയും 11 കാരനും രോഗബാധിതരിൽ ഉൾപ്പെടുന്നു. കൂടാതെ 27 ഉം 45 ഉം വയസായ രണ്ടു സ്ത്രീകൾക്കുമാണ് കോവിഡ് ബാധ.
പശ്ചിമ ബംഗാളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 15 ആയി. യു.കെയിൽനിന്നും എത്തിയ ആളുമായി 27 കാരി സമ്പർക്കം പുലർത്തിയിരുന്നു. ഇയാൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കി.
27 കാരിയുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞും ആറുവയസായ മകളും കോവിഡ് സംശയത്തെ തുടർന്ന് ആദ്യം സമീപത്തെ ആശുപത്രിയിലെത്തി. പിന്നീട് കുടുംബത്തിലെ തന്നെ 45 വയസായ സ്ത്രീയിലും അവരുടെ മകനിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഈ കുടുംബത്തിലെ എട്ടുപേരും മാർച്ച് 23 മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.