ന്യൂഡൽഹി: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറയുകയും ചെയ്തതിനെ തുടർന്നാണ് ലോക് നായക് ജയപ്രകാശ് ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 14ന് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിെൻറ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. താൻ വീട്ടിൽ ചികിത്സയിൽ തുടരുകയാണെന്നും താനുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.