ന്യൂഡൽഹി: കോവിഡിനെ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാട്സാപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. കോവിഡ് വൈറസല്ല ബാക്ടീരിയയാണെന്ന തരത്തിലുള്ള സന്ദേശം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
"സിംഗപ്പൂരിൽ കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. ആസ്പിരിൻ പോലുള്ള വസ്തുക്കൾക്ക് കോവിഡിനെ പ്രതിരോധിക്കാനാകുമെന്നും" സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് അറിയിക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതിന് ശേഷം നിരവധി വ്യാജ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.