രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 9,06,752 ആയി. കഴിഞ്ഞദിവസം 553 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 23,727 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

3,11,565 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 5,71,460 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ജൂലൈ ​13 വരെ 1,20,92,503 സാമ്പിളുകളാണ്​ പരിശോധിച്ചത്​. 2,86,247 സാമ്പിളുകൾ ഞായറാഴ്​ച പരിശോധിച്ചു. 

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. 2.60 ലക്ഷം കോവിഡ്​ കേസുകളാണ്​ മഹാരാഷ്​ട്രയിൽ റിപ്പോർട്ട്​ ചെയ്​തത്​. 10,000 മരണവും സ്​ഥിരീകരിച്ചു. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ.1.42 ലക്ഷം കേസുകളാണ്​ തമിഴ്​നാട്ടിലുള്ളത്​. 

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങൾ. 

LATEST VIDEO

Full View
Tags:    
News Summary - Covid 19 cases cross Nine lakh in India, death toll at 23,727 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.