രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 9,06,752 ആയി. കഴിഞ്ഞദിവസം 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 23,727 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
3,11,565 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5,71,460 പേർ രോഗമുക്തി നേടി. രാജ്യത്ത് ജൂലൈ 13 വരെ 1,20,92,503 സാമ്പിളുകളാണ് പരിശോധിച്ചത്. 2,86,247 സാമ്പിളുകൾ ഞായറാഴ്ച പരിശോധിച്ചു.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2.60 ലക്ഷം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 10,000 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.1.42 ലക്ഷം കേസുകളാണ് തമിഴ്നാട്ടിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങൾ.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.