രാജ്യത്ത്​ ഒരാൾക്ക്​ കൂടി കോവിഡ്​ -19; വൈറസ്​ ബാധിതർ 31 ആയി

ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക്​ കൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. തായ്​ലൻഡ്​, മലേഷ്യ എന്നിവിടങ്ങളിൽ സ​ന്ദർശനം നടത്തി തിരിച്ചെത്തിയയാൾക്കാണ്​ കൊറോണ സ്​ഥിരീകരിച്ചത്​.

ഡൽഹിയിൽ രണ്ടാമത്തെ വ്യക്തിക്കാണ്​ കെ​ാറോണ സ്​ഥിരീകരിക്കുന്നത്​. ഇതോടെ രാജ്യത്ത്​ രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി. വൈറസ്​ ബാധിച്ചയാളുടെ ആരോഗ്യനില തൃപ്​തികരണമാണെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു.

കൊറോണ വൈറസ്​ പടരുന്ന സാഹചര്യത്തിൽ ഒത്തുകൂടലുകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്​.

Tags:    
News Summary - Covid 19 Delhi resident tested positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.