ബംഗളൂരുവിൽ അഞ്ചുദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ അഞ്ചുദിവസത്തിനിടെ 242 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബി.ബി.എം.പി. ബംഗളൂരു കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിെൻറ കണക്കനുസരിച്ച് ഒമ്പതുവയസില്‍ താഴെയുള്ള 106 കുട്ടികള്‍ക്കും ഒമ്പതിനും 19നും ഇടയില്‍ പ്രായമുള്ള 136 പേര്‍ക്കും അഞ്ചുദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. 

രണ്ടാഴ്ചക്കിടെ ആകെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിനും ഒരാഴ്ചയായി വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ 156 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സ്‌കൂള്‍ തുറക്കുന്നതിനും പ്രതിസന്ധിയാകുകയാണ്. ഈ മാസം 23ന് ഒമ്പതുമുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - COVID-19 In Bengaluru: 242 Children Test Positive For Coronavirus In Past Five Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.