ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന രാജ്യത്ത് രണ്ടുസംസ്ഥാനങ്ങളിൽ മരണം 1000 കടന്നു. മഹാരാഷ്ട്രയിൽ 2197ഉം ഗുജറാത്തിൽ 1,007ഉം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് മൊത്തം 5,185 പേർ മരിച്ചു. 1,81,827 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ച 27 മരണമാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 24 ഉും അഹ്മദാബാദിലാണ്. ഇവിടെ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 822 ആയി. 284 പുതിയ കേസുകളാണ് അഹ്മദാബാദിൽ സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 11,881 ആയി. സംസ്ഥാനത്ത് മൊത്തം 412 പേർക്കുകൂടി പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 16,356 ആയി.
65,168 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 34,890 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 28,081 പേർ സുഖംപ്രാപിച്ചു. 2,197 പേർ മരിച്ചു.
തമിഴ്നാട് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്
തമിഴ്നാടാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 21,184 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതിൽ 12,000 പേർ സുഖംപ്രാപിച്ചു. നിലവിൽ 9,021 പേർ ചികിത്സയിലുണ്ട്. 163 പേരാണ് ഇതുവരെ മരിച്ചത്.
18,549 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 416 പേർ മരിക്കുകയും ചെയ്ത ന്യൂഡൽഹിയാണ് രോഗബാധിതരുടെയും മരണനിരക്കിെൻറയും എണ്ണത്തിൽ മൂന്നാംസ്ഥാനത്ത്. 10,058 പേർ ഇതുവരെ രോഗമുക്തി നേടി. 8,075 പേരാണ് ചികിത്സയിലുള്ളത്.
മരണം 100 കടന്ന് എട്ടുസംസ്ഥാനങ്ങൾ
രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് മരണസംഖ്യ 100 കടന്ന മറ്റുസംസ്ഥാനങ്ങൾ. ഇതോടെ മൊത്തം എട്ടുസംസ്ഥാനങ്ങളിൽ മരണം 100ന് മുകളിലായി. രാജസ്ഥാൻ (രോഗബാധിതർ 8,617, മരണം 193), മധ്യപ്രദേശ് (രോഗബാധിതർ 7,891, മരണം 343), ഉത്തർപ്രദേശ് (രോഗബാധിതർ 7,701, മരണം 213), പശ്ചിമ ബംഗാൾ (രോഗബാധിതർ 5,130, മരണം 309).
മിസോറാമും സിക്കിമും സുരക്ഷിതം
പുതുതായി 58 പേർക്കുകൂടി രോഗം സ്ഥിരീകരിച്ച കേരളത്തിൽ 1208 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒമ്പതുപേർ മരിച്ചു. ഒരാൾക്കുവീതം രോഗം സ്ഥിരീകരിച്ച മിസോറാമും സിക്കിമുമാണ് ഏറ്റവും കുറവ് രോഗികളുള്ള സംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.