ന്യൂഡൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സുഹൃത്തുകളെ സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത് രി നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ട്വീറ്റിന് റിട്വീറ്റിലൂടെ മറുപടി നൽകുകയാ യിരുന്നു പ്രധാനമന്ത്രി.
"മഹാമാരിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. ഇതിന് സാധ്യമാകുന്ന സഹായം സുഹൃത്തുകൾക്ക് ചെയ്യാൻ ഇന്ത്യ ഒരുക്കമാണ്. ഇസ്രായേൽ പൗരന്മാരുടെ മികച്ച ആരോഗ്യത്തിനായി പ്രാർഥിക്കുന്നു. -മോദി ട്വീറ്റിലൂടെ വ്യക്തമാക്കി.
മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന്‍റെ കയറ്റുമതി നിരോധനം പിൻവലിച്ച ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഏപ്രിൽ മൂന്നിന് ഇസ്രായേൽ പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച മോദി സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു.
We have to jointly fight this pandemic.
— Narendra Modi (@narendramodi) April 10, 2020
India is ready to do whatever is possible to help our friends.
Praying for the well-being and good health of the people of Israel. @netanyahu https://t.co/jChdGbMnfH
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.