ഭുവനേശ്വർ: ഒഡിഷയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 33 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.
മാർച്ച് ആറിനാണ് ഇയാൾ ഇറ്റലിയിൽനിന്നും ഡൽഹിയിലെത്തിയത്. അവിടെനിന്നും ട്രയിൻ മാർഗം ഭുവനേശ്വറിലെത്തി. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
അതേസമയം ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 110 ആയി ഉയർന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.