കോവിഡ്​ വ്യാപനം; ബോറിസ്​ ​േജാൺസന്‍റെ ഇന്ത്യാസന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസന്‍റെ ഇന്ത്യാസന്ദർശനം റദ്ദാക്കി. അടുത്തയാഴ്ച അഞ്ചുദിവസമായിരുന്നു ബോറിസ്​ ജോൺസൺ ഇന്ത്യ സന്ദർ​

ബ്രിട്ടനിലെ കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്​ ദിനത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം ഏപ്രിലിലേക്ക്​ മാറ്റുകയായിരുന്നു. ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായതോടൊണ്​ വീണ്ടും സന്ദർശനം മാറ്റിവെച്ചത്​.

'നിലവിലെ കോവിഡ്​ വ്യാപന സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ അടുത്തയാഴ്ച നടത്താനിരുന്ന ഇന്ത്യ സന്ദർശനം റദ്ദാക്കി' -ബ്രിട്ടീഷ്​ -ഇന്ത്യ സർക്കാറുകൾ സംയുക്ത പ്രസ്​താവനയിലൂടെ ബോറിസ്​ ജോൺസന്‍റെ ഓഫിസ്​ വ്യക്തമാക്കി.

ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ്​ ജോൺസണും ഫോണിലൂടെ സംസാരിക്കും. ഭാവി പങ്കാളിത്തമുള്ള പദ്ധതികൾ അതുവഴി അംഗീകരിക്കുമെന്നും പ്രസ്​താവനയിലൂടെ അറിയിച്ചു.

Tags:    
News Summary - Covid 19 UK PM Boris Johnson cancels trip to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.