ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 18,327 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 108 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,11,92,088 ആയി. 1,80,304 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,57,656 പേരാണ് രാജ്യത്ത് മഹാമാരി മൂലം മരിച്ചത്.
ഐ.സി.എം.ആറിന്‍റെ കണക്കുകൾ പ്രകാരം 2021 മാർച്ച് അഞ്ച് വരെ 22,06,92,677 സാംപിളുകൾ പരിശോധിച്ചു. 7,51,935 സാംപിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്.
1,94,97,704 പേർക്ക് കോവിഡ് വാക്സിനേഷൻ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് ഒന്നിനാണ് മുതിർന്ന പൗരൻമാർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റ് രോഗബാധിതരുമായ വ്യക്തികൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള യജ്ഞം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.