ന്യൂഡൽഹി: കോവിഡിനെ തോൽപിക്കാൻ കച്ചകെട്ടി രാജ്യം. ഓക്സ്ഫഡ് വാക്സിനു പിന്നാലെ തദ്ദേശ നിർമിത 'കോവാക്സിൻ' ഉപയോഗത്തിനും കേന്ദ്ര സമിതി ശിപാർശ ചെയ്തതോടെ എല്ലാ കണ്ണുകളും ഡ്രഗ് കൺേട്രാളർ ജനറലിലേക്ക്. ഏതു നിമിഷവും ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചേക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.
കോവിഡിനെതിരെ മുന്നണിയിൽനിന്ന് പോരാടുന്ന മൂന്നുകോടി പേർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇത് പൂർണമായും സൗജന്യമായിരിക്കും. ഒരുകോടി ആരോഗ്യ പ്രവർത്തകർക്കും രണ്ടുകോടി മുൻനിര പ്രവർത്തകർക്കുമാണ് ആദ്യ പരിഗണന. മുൻഗണന വിഭാഗത്തിൽ വരുന്ന ബാക്കി 27 കോടി പേർക്ക് ജൂലൈക്കകം വാക്സിൻ നൽകും. അതിനുള്ള നടപടിക്രമങ്ങൾ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാക്സിെൻറ ഡ്രൈ റണ്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനെതിരായ കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
വാക്സിന് അനുമതി നൽകുന്നതിനു മുമ്പ് പാലിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചായിരിക്കും അനുമതിയെന്നും അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ വിതരണത്തിനായി തയാറാക്കിയ കോവിൻ ആപ്പിൽ ഇതിനകം 75 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ, വാക്സിൻ ലഭിക്കുന്നതിനു മുന്നോടിയായുള്ള ഡ്രൈ റൺ കേരളം അടക്കം സംസ്ഥാനങ്ങളിൽ വിജയകരമായി നടത്തി. രാജ്യത്തെ 285 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.