വാരണാസിയിൽ കോവിഡ്​ വാക്​സിനെത്തിയത്​ സൈക്കിളിൽ; മുന്നൊരുക്കത്തിൽ ആശങ്ക

ലഖ്​നോ: ഉത്തർപ്രദേശി​ൽ വാക്​സിൻ വിതരണത്തിന്​ മുമ്പ്​ തന്നെ മുന്നൊരുക്കങ്ങളിൽ പിഴവ്​. ​ഡ്രൈ റണിനായി വാരണാസിയിൽ വാക്​സിനെത്തിച്ചത്​ സൈക്കിളിൽ. വാക്​സിൻ വിതരണത്തിന്​ മുമ്പ്​ നടത്തുന്ന പരീക്ഷണമാണ്​ ഡ്രൈ റൺ.

ചൗഗാട്ട്​ എരിയയിലെ ആശുപത്രിയിലാണ്​ സംഭവമുണ്ടായത്​. ഇവിടേക്ക്​ കോവിഡ്​ വാക്​സിൻ എത്തിച്ചത്​ സൈക്കിളിലായിരുന്നു. ഇതിന്​ അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ, വാരണാസിയിലെ അഞ്ച്​ സ്ഥലത്തേക്കും വാക്​സിൻ എത്തിച്ചത്​ വാനിലായിരുന്നുവെന്നും വനിത ആശുപത്രിയിൽ മാത്രമാണ്​ സൈക്കിളിൽ കൊണ്ടു വന്നതെന്നുമാണ്​ ഇതുമായി ബന്ധപ്പെട്ട്​ ചീഫ്​ മെഡിക്കൽ ഓഫീസർ ഡോ.വി.ബി സിങ്ങിന്‍റെ വിശദീകരണം.

നേരത്തെ സംസ്ഥാനത്ത്​ വാക്​സിന്‍റെ ഡ്രൈ റൺ തിങ്കളാഴ്ച നടത്താൻ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി​ യോഗി ആദിത്യനാഥ്​ നിർദേശം നൽകിയിരുന്നു. ഇതിന്​ പിന്നാലെ യു.പിയിലെ വിവിധ ജില്ലകളിൽ വാക്​സിൻ പരീക്ഷണം നടത്തുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Covid-19 Vaccine Reaches Varanasi Hospital on Bicycle, Raises Questions on Preparedness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.