മുംബൈ: കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. രാത്രി കർഫ്യു പിൻവലിച്ചു. റസ്റ്റാറന്‍റുകൾക്കും തിയറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാമെന്നും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
രാത്രിയിൽ 11 മുതൽ പുലർച്ചെ അഞ്ചുവരെ യാത്രകൾക്ക് നിയന്ത്രണം ഉണ്ടാകില്ല. ബീച്ചുകൾ, പാർക്കുകൾ, ഗാർഡനുകൾ എന്നിവ സാധാരണ നിലയിൽ തുറന്നുപ്രവർത്തിക്കും. അമ്യൂസ്മെന്‍റ്, തീം പാർക്കുകൾ എന്നിവക്ക് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കാം. വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കും. വിവാഹ ചടങ്ങുകളിൽ 200 പേർക്ക് വരെ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.