പാളിയ കോവിഡ് പ്രതിരോധം: ബി.ജെ.പിയും ആര്‍.എസ്.എസും അങ്കലാപ്പില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ സാഹചര്യത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും അങ്കലാപ്പിലാണ്. ലോകത്തിനുമുന്‍പില്‍ തന്നെ, കോവിഡ് പ്രതിരോധത്തില്‍ പരാജയത്തിന്‍െറ മുഖമായി മാറിയ ഇന്ത്യന്‍ ഭരണകൂടം മാറി. ഈ സാഹചര്യത്തിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ നടന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും സംയുക്തയോഗത്തില്‍ പങ്കെടുത്തു. ഭരണകൂടം പൊതുവിമര്‍ശനത്തിനിടയാകുന്ന സാഹചര്യത്തില്‍ വരും വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായിരിക്കുമെന്ന സ്വയം വിമര്‍ശനമാണ് ഇരുകക്ഷികള്‍ക്കകത്തുനിന്നും ഉയരുന്നത്. യോഗത്തില്‍,

ബിജെപി നേതാവ് ജെ.പി. നദ്ദ, ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹോസ്ബോള്‍, ഉത്തര്‍ പ്രദേശ് സംഘടനാ ചുമതലയുള്ള സുനില്‍ ബന്‍സാല്‍ എന്നിവരും സംബന്ധിച്ചു.

ഓക്സിജന്‍, മരുന്നുകള്‍, ആശുപത്രികളുടെ കിടക്കകള്‍, വാക്സിനുകള്‍, എന്നിങ്ങനെ എല്ലായിടത്തും സമ്പൂര്‍ണ പരാജയമാണ്. രാജ്യത്തുതന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറി. ഗംഗാനദിയില്‍ കാണപ്പെട്ട മൃതദേഹങ്ങളുള്‍പ്പെടെ ചര്‍ച്ചയായി. യോഗത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ബംഗാളിലെ പരാജയവും യോഗത്തില്‍ ചര്‍ച്ചയായി. എല്ലാ മുന്നൊരുക്കം നടത്തിയിട്ടും മമത നേടിയ വിജയം അസൂയാവഹമായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Covid defense:BJP too The RSS is also in turmoil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.