കുമളി/പാലക്കാട്: വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ അതിർത്തികടക്കാൻ പാസ് നിർബന്ധമാക്കി തമിഴ്നാട് സർക്കാർ.
കർണാടക, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നൊഴികെ തമിഴ്നാട്ടിലേക്ക് വരുന്ന മുഴുവൻ ആളുകൾക്കും വ്യാഴാഴ്ച മുതൽ തമിഴ്നാട് സർക്കാറിെൻറ ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതുമൂലം വാളയാർ അതിർത്തിയിൽ കേരളത്തിൽനിന്നുള്ള നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്തവരെ കേരളത്തിലേക്ക് തിരിച്ചു വിടുകയാണ് പുതിയ നിയന്ത്രണം വ്യാപാര ആവശ്യങ്ങൾക്കായി കേരളത്തിൽനിന്ന് പോകുന്നവരെയും തൊഴിലാളികളെയും ഏറെ ബാധിക്കും. https://eregister.tnega.org ലിങ്ക് വഴി ഇ പാസിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.