ന്യൂഡൽഹി: കോവിഡിനെതിരായ പ്രതിരോധം, രോഗശമനം, ആരോഗ്യപരിപാലനം എന്നിവക്കുള്ള മരുന്നുകൾ ഹോമിയോപ്പതി മെഡിക്കൽ പ്രാക്ടീഷണർമാർക്ക് നൽകാമെന്ന് സുപ്രീംകോടതി. അതേസമം, സർക്കാർ നിർദേശമുള്ളതിനാൽ കോവിഡ് ഭേദമാകുമെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാർച്ച് ആറിന് ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് ചികിത്സ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.എസ്. റെഡ്ഡി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മരുന്ന് നൽകേണ്ടത് യോഗ്യതയുള്ള ഡോക്ടർമാർ മാത്രമാണ്.
ഹോമിയോ അടക്കം ആയുഷ് വിഭാഗം ഔഷധങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ എന്ന നിലയിലല്ലാതെ, കോവിഡ് രോഗം മാറ്റാനെന്ന പേരിൽ നൽകുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹൈകോടതി ആഗസ്റ്റ് 27ന് ഉത്തരവിട്ടിരുന്നു. എന്നാൽ, മാർച്ച് ആറിലെ ആയുഷ് മന്ത്രാലയത്തിെൻറ മാർഗനിർദ്ദേശങ്ങൾ പൂർണമായി മനസ്സിലാക്കിയിട്ടില്ല ഇത്തരമൊരു വിധിയെന്ന് സുപ്രീം കോടതി പറഞ്ഞു.
കോവിഡ് രോഗികൾക്ക് ആയുഷ് മന്ത്രാലയം (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) അനുവദിച്ച മരുന്നുകൾ നൽകാമെന്ന് ഡിസംബർ ഒന്നിന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.