വ്യാപനം കുറഞ്ഞു തന്നെ; 24 മണിക്കൂറിനിടെ 20,036 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് ദിവസേനെയുള്ള കോവിഡ് രോഗികൾ 30,000ത്തിൽ താഴെ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേർക്കാണ് കോവിഡ് ബാധിച്ചത്. 10,62,420 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്.

23,181 പേർ രോഗമുക്തരാകുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,54,254 ആയി.

ഇതുവരെ 1,02,86,710 പേർക്കാണ് കോവിഡ് ബാധിച്ചത്. 93,83,461 പേർ രോഗമുക്തി നേടി. 1,48,994 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ വരെ 17,31,11,694 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.