ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിമൂലം പാപ്പരായ കമ്പനികൾക്ക് ഇളവുനൽകാൻ കേന്ദ്രം പ് രത്യേക ഓർഡിനൻസ് കൊണ്ടുവന്നേക്കും. പാപ്പരത്ത ചട്ടത്തിലെ ചില വ്യവസ്ഥകൾ ആറുമാസ ത്തേക്ക് മരവിപ്പിക്കാനുള്ള നിർദേശം അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കും. പാപ്പരത്ത നടപടികൾ നേരിടുന്ന കമ്പനികളെ മാത്രമല്ല ഉദ്ദേശിക്കുന്നത്. അടുത്ത ആറുമാസത്തേക്ക് പാപ്പരത്തവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കാനാണ് ഒരുങ്ങുന്നത്.
2016ലെ പാപ്പരത്ത നിയമ പ്രകാരം വായ്പ തിരിച്ചടവ് ഒരു മാസം മുടങ്ങിയാൽപോലും കമ്പനികൾ നിഷ്ക്രിയ പട്ടികയിൽ പെടും. ലോക്ഡൗൺ മൂലം പല കമ്പനികൾക്കും കരാർ പാലിക്കാനും പണം യഥാസമയം കൊടുക്കാനും പറ്റിയിട്ടില്ല.
സാധാരണ നിലക്ക് ഇതിന് നിയമനടപടികൾക്ക് സാധ്യതയുണ്ട്. ശമ്പളം, വായ്പാഗഡു, ജി.എസ്.ടി എന്നിവ നൽകാത്ത കമ്പനികളെ നിഷ്ക്രിയ ഗണത്തിലേക്ക് മാറ്റുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ ആറു ശതമാനം വരെയുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജവം കാട്ടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങിയവ 15 ശതമാനം വരെയാണ് നീക്കിവെച്ചത്. സംസ്ഥാനങ്ങൾക്കുള്ള കുടിശ്ശിക കൊടുത്തുതീർക്കുകയും ഓരോ സംസ്ഥാനത്തിനും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്പനികൾ നൽകുന്ന തുക പി.എം കെയേഴ്സ് നിധിയുടെ കാര്യത്തിലെന്നപോലെ കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്ത നിധിയിൽനിന്നുള്ള സംഭാവനയായി കണക്കാക്കണമെന്നും പാർട്ടി വക്താവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.