രാജ്യത്ത് പ്രതിദിന ടി.പി.ആര്‍ കുറയുന്നു, പുതുതായി 2.51 ലക്ഷം രോഗികള്‍

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ 12 ശതമാനം കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 2.51 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തിൽ നിന്ന് 15.8 ശതമാനമായി കുറഞ്ഞു. അതേസമയം, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആയി. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരായവരിൽ 5.18 ശതമാനമാണ് നിലവിൽ സജീവ കേസുകളായിട്ടുള്ളത്. നിലവിലെ കോവിഡ് മുക്തി നിരക്ക് 93.6 ശതമാനമാണ്. ജനുവരി 26ന് അവസാനിച്ച ആഴ്ച കണക്കിലെടുക്കു​​മ്പോൾ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുള്ള 400 ജില്ലകൾ രാജ്യത്തുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 627 കോവിഡ് ബാധിത മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. പുതിയ തരംഗത്തിൽ മരിച്ച രോഗികളിൽ 60 ശതമാനവും പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തവരാണെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ രാജ്യത്ത് 164.35 കോടി ഡോസ് വാക്സിനുകൾ നൽകിയതായാണ് കണക്ക്. മുതിർന്നവരിൽ 95ശതമാനവും ആദ്യ ഡോസ് എടുത്തിട്ടുണ്ട്. 74 ശതമാനം രണ്ട് ഡോസും എടുത്തു.

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ രോഗികളുള്ള പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തിന്റെ മൊത്തം കേസുകളുടെ 77ശതമാനം ആക്ടീവ് കേസുകളുമുള്ളത്.

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച ​രോഗികളുടെ എണ്ണം 25,425 ആയിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 10,000​ കുറവാണ് ഇത്. മുംബൈയിലെ പോസിറ്റിവിറ്റി നിരക്കിൽ 3.2 ശതമാനം കുറവ് വ്യാഴാഴ്ച രേഖപ്പെടുത്തി. ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ 42 ശതമാനം കുറവാണ് ഉണ്ടായത്. വ്യാഴാഴ്ച 4,291 കേസുകൾ റി​പ്പോർട്ട് ചെയ്തു. ബുധനാഴ്ച ഇത് 7,498 ആയിരുന്നു.

കേരളത്തിൽ വ്യാഴാഴ്ച 51,739 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തമിഴ്നാട്ടിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും തുറക്കും. 

Tags:    
News Summary - Covid positivity rate drops from 19.5% to 15.8% in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.