മുംബൈ: ചേരിപ്രദേശമായ ധാരാവിയിൽ കോവിഡ് വ്യാപനം തുടരുന്നു. ചൊവ്വാഴ്ച 12 പേർക്കുകൂ ടി രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ ധാരാവിയിലെ കോവിഡ് രോഗികളുടെ എണ്ണം 180 ആയും മരണം പന്ത്രണ്ടായും ഉയർന്നു.
ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ 552 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേർ മരിക്കുകയും ചെയ്തു. 5218 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 251 പേർ മരിച്ചു. 722 പേർക്ക് രോഗം ഭേദമായി.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ‘വർഷ’യിലെ സുരക്ഷാസംഘത്തിൽപെട്ട വനിത പൊലീസ് ഉദ്യോഗസ്ഥയെയും കോവിഡ് ബാധിച്ചു. പുണെയിലെ റൂബി ഹാൾ ആശുപത്രിയിൽ 19 നഴ്സുമാരുൾപ്പെടെ 25 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മലയാളി നഴ്സുമാരുമുണ്ട്.
രത്തെ രണ്ടു മലയാളി നഴ്സുമാർക്കും ഒരു നഴ്സിെൻറ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, 25 പേരെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ഗ്രാൻഡ് റോഡിലെ റിപ്പൺ ഹോട്ടലിനു തീപിടിച്ചു. ആളപായമില്ല. താമസക്കാരെ സുരക്ഷിതമായി മാറ്റിയതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.