ചെന്നൈ പൊലീസിന്​ ​പേടിയില്ല; റോബോ കോപ്​ രക്ഷക്കുണ്ട്​

ചെന്നൈ: കോവിഡ്​ മഹാമാരിയുടെ സമയത്ത്​ സ്വന്തം ജീവൻ​പോലും പണയംവെച്ചാണ്​ പൊലീസുകാർ സമൂഹത്തിനായി ​കർമനിരതരായി നിലകൊള്ളുന്നത്​. രാജ്യത്ത്​ മഹാമാരി അതിരൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്നാണ്​ ചെന്നെ. നിരവധി ഹോട്​സ്​പോട്ടുകൾ ഉള്ളതിനാൽ തന്നെ ഇവിടുങ്ങളിൽ പൊലീസിൻെറ സേവനം അത്യാവശ്യമാണ്​. ഇതിനിടെ സ്വന്തം ജീവൻ അപകടത്തിലാക്കാത്ത വിധം ജോലി ചെയ്യാൻ ഒരുകൈ സഹായത്തിനായി ഒരുറോബോട്ടിനെ കുടെക്കൂട്ടിയിരിക്കുകയാണ്​ ചെന്നൈ പൊലീസ്​. 

ചെന്നൈ പൊലീസ് വികസിപ്പിച്ചെടുത്ത റോബോ കോപ്​ പ്രദേശത്ത്​ നിരീക്ഷണം നടത്തുന്നു
 

റോബോട്​ കോപ്​ എൽ.ഡിയുടെ സഹായത്തോടെ കണ്ടൈൻമ​െൻറ്​ സോണുകളിലേക്ക്​ കടക്കാതെ വേണ്ട നിർദേശങ്ങൾ നൽകി തടി രക്ഷപ്പെടുത്തുകയാണ്​​ ഉദ്യോഗസ്​ഥർ. റി​േമാട്ടിൻെറ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കുന്ന റോബോകോപിനെ ഒരുകിലോമീറ്റർ ചുറ്റളവിൽ വരെ പ്രവർത്തിപ്പിക്കാം . കണ്ടൈൻമ​െൻറ്​ സോണുകളിൽ നിരീക്ഷണം നടത്താനും പ്രദേശവാസികളുമായി സംവദിക്കാനും സഹായകമാണിത്​.

കാമറയും ടു-വേ ഇൻറർകോം ക്രമീകരണങ്ങളുമുള്ളതിനാൽ ജനങ്ങൾക്ക്​ പറയാനുള്ളത്​ പൊലീസുകാർക്ക്​ കേൾക്കാനുള്ള സൗകര്യവുമുണ്ട്​. കൂടാതെ എൽ.ഇ.ഡി ഡിസ്​​പ്ലേയിൽ സന്ദേശങ്ങളും പ്രദർശിപ്പിക്കാം. ജനങ്ങളോട്​ സംസാരിക്കാൻ പൊലീസിന്​ ബാരിക്കേഡിൻെറ പുറത്ത്​ നിന്നാൽ മതിയാകും. നഗരത്തിൽ റോ​േബാട്ട്​ നിർമാണത്തിൽ വിദഗ്​​ദരായ ആളുകളെ ചേർത്ത്​ ഒരാഴ്​ചകൊണ്ടാണ്​ റോബോട്​ കോപ്​ എൽ.ഡിയുടെ നിർമാണം പുർത്തിയാക്കിയത്​. 

Tags:    
News Summary - covid: Robots Are Keeping Chennai Police Safe- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.