മധുര: കോവിഡ് ഭീതിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. രണ്ടുപേർ ചികിത്സയിലാണ്. തമിഴ്നാട് മധുരയിലെ കൽമേട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒരു യുവതിയും മരുമകനുമാണ് മരിച്ചത്. രണ്ടുപേർ മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബത്തിലെ ഒരാൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കുടുംബം മാനസിക വിഷമത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
കൽമേട്ടിലെ എം.ജി.ആർ കോളനിയിലാണ് ഇവരുടെ താമസം. 23കാരിയായ ജ്യോതികയും മൂന്നുവയസുകാരനായ മരുമകൻ റിതീഷുമാണ് മരിച്ചത്. ജ്യോതികയുടെ അമ്മ 46കാരിയായ ലക്ഷ്മിയും സഹോദരൻ സിബിരാജ് (14) ഉം ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു വർഷത്തിനിടെ ലക്ഷ്മിയുടെ ഭർത്താവും മകൾ അനിതയും മരിച്ചിരുന്നു. കഴിഞ്ഞദിവസം ജ്യോതികക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സാമ്പത്തികമായി തകരുമോയെന്ന ഭയം കുടുംബത്തിനുണ്ടായിരുന്നതായും അയൽവാസി പറയുന്നു.
നാലുപേരും വിഷം കഴിക്കുകയായിരുന്നു. ജ്യോതികയും റിതീഷും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിലൈമാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.