ന്യൂഡൽഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗത്തിെൻറ തീവ്രഘട്ടം മറികടന്നതായും രോഗവ്യാപന തോതില്‍ സ്ഥിരത കൈവരിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) വ്യക്തമാക്കി. 350 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണുള്ളത്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളതെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്നും ബല്‍റാം ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി ആറാം ദിവസവും രണ്ട് ലക്ഷത്തിൽ താഴെ എന്ന നിലയിൽ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1,32,788 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, മരണനിരക്ക് വീണ്ടും ഉയർന്നു. 3,207 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരണനിരക്ക് 2,800ന് താഴേക്ക് വന്നിരുന്നു.
2,31,456 പേരാണ് പുതുതായി രോഗമുക്തരായത്. പ്രതിദിന കേസുകളെക്കാൾ 98,668 കൂടുതൽ പേർക്ക് രോഗം ഭേദമായി. ആകെ രോഗികളുടെ എണ്ണം 17,93,645. ആയി. തുടർച്ചയായ 20ാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതലാണ്.
രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിെൻറ ഭാഗമായി ഇതുവരെ 21.85 കോടി ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.