ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ്

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ കെജ്‌രിവാള്‍ തന്നയൊണ് രോഗം വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നും കെജരിവാൾ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പഞ്ചാബ്, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ പര്യടനത്തിലായിരുന്നു കെജരിവാൾ.


ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ദിനംപ്രതി കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4099 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Tags:    
News Summary - Covid to Delhi Chief Minister Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.