ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇദ്ദേഹത്തിെൻറ ഭാര്യ സുനിത ഗെഹ്ലോട്ടിനും രോഗം സ്ഥിരീകരിച്ചിരുന്നു. തനിക്ക് പ്രശ്നങ്ങളില്ലെന്നും വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റിൽ പറഞ്ഞു.
'കോവിഡ് സ്ഥിരീകരിച്ചുള്ള പരിശോധന റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്. പ്രത്യേകിച്ച് പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഇല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുേമ്പാഴും ജോലികൾ തുടരും' -അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഭാര്യക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭാര്യ വീട്ടുനിരീക്ഷണത്തിലാണെന്നും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി രാത്രി കോവിഡ് അവലോകന ഒാൺലൈൻ യോഗങ്ങളിൽ പെങ്കടുക്കുകയും ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ഓഫ്‌ലൈൻ യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
രാജസ്ഥാനിൽ ബുധനാഴ്ച 16,613 പോസിറ്റീവ് കേസുകളും 120 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,63,577 ആയി. 3926 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ സംസ്ഥാനത്ത് 1,63,372 ആക്ടീവ് കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.