ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഏപ്രിൽ ഒന്നുമുതൽ. കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വാക്സിൻ വിതരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ ഉറപ്പാക്കുക. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാണ് കോവിഡ് വാക്സിൻ ലഭ്യമാക്കിയത്.
മാർച്ച് ഒന്നിനായിരുന്നു രണ്ടാം ഘട്ട കോവിഡ് വാക്സിൻ വിതരണ ആരംഭം. രണ്ടാംഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങളുള്ളവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കി.
സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് കോവിഡ് വാക്സിൻ വിതരണം. സ്വകാര്യ ആശുപത്രികളിലും ഡോസിന് 250 രൂപ ചാർജ് ഈടാക്കും. മൂന്നാം ഘട്ടത്തിലും വാക്സിന്റെ ചാർജിന് മാറ്റമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.