'ആറുകോടി വാക്സിൻ കയറ്റുമതി ചെയ്തപ്പോൾ ഇന്ത്യക്കാർക്ക്​ നൽകിയത് നാലുകോടി'; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യം നേരിടുന്ന രൂക്ഷമായ വാക്സിൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിഡിയോ സന്ദേശത്തിലൂടെയാണ് മോദി സർക്കാറിനെതിരെ പ്രിയങ്ക വിമർശനം ഉയർത്തിയത്. കോവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്യുന്ന േകന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകൾ കേന്ദ്രം സർക്കാർ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതൽ മാർച്ച് വരെ കേന്ദ്രം ആറു കോടി വാക്സിനുകൾ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതൽ നാലു കോടി വരെ ഇന്ത്യക്കാർക്കാണ് വാക്സിനേഷൻ നൽകിയത്. എന്തുകൊണ്ടാണ് സർക്കാർ ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്. ചിരിയും തമാശകളും പറയുന്ന റാലിയുടെ വേദിയിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രി ഇവിടെ വരണം, ആളുകൾക്ക് മുന്നിൽ ഇരിക്കണം, ജനങ്ങളോട് സംസാരിക്കണം, എങ്ങനെ ജീവൻ രക്ഷിക്കാൻ പോകുന്നുവെന്ന് അവരോട് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

കോ​വി​ഡ്​ വാ​ക്​​സി​ൻ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ വി​വേ​ച​ന​പ​ര​മാ​യ ന​യ​​ത്തെ ചോ​ദ്യം ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വാ​ക്​​സി​ൻ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന ന​യ​മ​ല്ല കേ​ന്ദ്ര​ത്തി​ന്‍റേതെ​ന്ന്​ രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ രാ​ജ്യ​ത്ത്​ വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടി​ല്ല. ഒ​രു വി​ല നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഇ​ട​നി​ല​ക്കാ​രെ കൊ​ണ്ടു​ വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 


Tags:    
News Summary - Covid Vaccination: Why were Indians not prioritised? says Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.