ന്യൂഡല്‍ഹി: 18 വയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന് സെപ്റ്റംബർ മുതല്‍ നല്‍കിയേക്കും. രണ്ട് വയസ് മുതല്‍ പതിനെട്ട് വയസുവരെയുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. നിലവില്‍ കുട്ടികള്‍ക്കുള്ള കോവാക്സിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രയലാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടും മൂന്നും ഘട്ട ട്രയലിന്‍റെ ഫലം അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി.
നേരത്തെ കോവിഷീൽഡിന്റെ സൈക്കോവ്-ഡിയുടെയും ഒന്നാംഘട്ട ട്രയൽ കുട്ടികളിൽ പൂർത്തിയാക്കിയിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാരുമായി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകിക്കഴിഞ്ഞാൽ എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.