ന്യൂഡൽഹി: പശുഭക്തിയുടെ പേരിൽ രാജ്യത്ത് വർധിച്ച െകാലവെറിക്കെതിരെ ഒരുമിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ. വെറുപ്പിെൻറ രാഷ്ട്രീയത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. പശുവിെൻറയും മതത്തിെൻറയും പേരുപറഞ്ഞ് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കുപിന്നിൽ വൃത്തികെട്ട രാഷ്ട്രീയം പ്രവർത്തിക്കുന്നു. ഇതിെനതിരെ എല്ലാവരും ശബ്ദമുയർത്തണം. എങ്കിലേ കൊലപാതങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്ക് ശക്തമായ സന്ദേശം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരുമതവും കൊലപാതകം പഠിപ്പിക്കുന്നില്ല. ഞാൻ ഹിന്ദുവാണ്. ഗീതയും രാമായണവും വായിച്ചിട്ടുണ്ട്. എല്ലാമതവും സ്നേഹം മാത്രമാണ് പഠിപ്പിക്കുന്നതെന്നും കെജ്രിവാൾ വ്യക്തമാക്കി. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞദിവസം പശുവിെൻറ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ രംഗത്തുവരുകയും രാജ്യവ്യാപകമായി നടന്ന ‘നോട്ട് ഇൻ മൈ നെയിം’ കാമ്പയിനിൽ പെങ്കടുക്കുകയും ചെയ്തിരുന്നു. പശുഭക്തി കയറി ആൾക്കൂട്ടം നടപ്പാക്കുന്ന കൊലയെ രൂക്ഷമായി അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.