'ചാണകം റേഡിയേഷൻ കുറക്കുന്നു എന്നതിന്​ തെളിവെന്താണ്​'; തുറന്നകത്തെഴുതി 400ഓളം ശാസ്​ത്രജ്ഞർ

ന്യൂഡൽഹി: രാഷ്​ട്രീയ കാമധേനു ആയോഗ്​ ചെയർമാൻ വല്ലഭായ്​ കതിരിയയുടെ 'ചാണകം റേഡിയേഷൻ കുറക്കുന്നു' എന്ന വാദത്തിനെതിരെ രാജ്യത്തെ ശാസ്​ത്രജ്ഞർ. പ്രസ്​താവനക്ക്​ തെളിവ്​ ആവശ്യപ്പെട്ട്​ രാജ്യത്തെ 400 ഓളം ശാസ്​ത്രജ്ഞർ കതിരിയക്ക്​ തുറന്നകത്തെഴുതി.

ഒക്​ടോബർ 13ന്​ നടന്ന വാർത്തസമ്മേളനത്തിൽ കതിരിയ 'ചാണകചിപ്പ്​' അവതരിപ്പിച്ചിരുന്നു. മൊബൈൽ ഫോൺ കൊണ്ടുനടക്കു​േമ്പാഴുണ്ടാകുന്ന റേഡിയേഷൻ കുറക്കാൻ ഈ ചിപ്പ്​ വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു.

ഐ.ഐ.ടി ബോംബേ, ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിസേർച്​, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യട്ട് ഓഫ്​ സയൻസ്​ എഡ്യുകേഷൻ ആൻ റിസർച്​ അടക്കമുള്ളവിടിങ്ങളിലെ ശാസ്​ത്രജ്ഞരാണ്​ കത്തെഴുതിയിരിക്കുന്നത്​. ''നിങ്ങളുടെ പ്രസംഗത്തിൽ എല്ലാം ശാസ്​​ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന്​ പലകുറി പറഞ്ഞുകണ്ടു, എവിടെയാണ്​ ശാസ്​ത്രീയ പരീക്ഷണം നടത്തിയത്​, ആരൊക്കെയായിരുന്നു മുഖ്യ ഗവേഷകർ, എവിടെയാണ്​ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്​, ഇതുമായി പദ്ധപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണ്​' തുടങ്ങിയ ചോദ്യങ്ങൾ ശാസ്​ത്രജ്ഞർ കത്തിൽ ഉന്നയിച്ചിട്ടുണ്ട്​.

വാദങ്ങൾ തെളിയിക്കാനായില്ലെങ്കിൽ ഭരണഘടനക്കെതിരാണ്​ താങ്കളുടെ ​പ്രവർത്തി എന്നുപറയേണ്ടി വരും. ആർട്ടിക്കിൾ 51 എയിൽ ശാസ്​​ത്രീയ അവബോധം വളർത്തേണ്ടത്​ എല്ലാ ഇന്ത്യക്കാരുടെയും കർത്തവ്യമാണെന്ന്​ പറയുന്നു​​ണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.