ഓക്​സിജൻ പുറത്തുവിടുന്ന ഒരേയൊരു ജീവിയാണ്​ പശു -ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി

ന്യൂഡൽഹി: ഓക്​സിജൻ പുറത്ത്​ വിടുന്ന ഒരേയൊരു ജീവിയാണ്​ പശുവെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി തൃവേന്ദ്ര സിങ് ​ റാവത്​. പശുവിനെ തലോടിയാൽ ശ്വാസകോശ പ്രശ്​നങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.

പശുവിൻെറ പാൽ, മൂത്രം എന്നിവയുടെ ഔഷധ ഗുണങ്ങൾ മുഖ്യമന്ത്രി വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. ക്ഷയം വരെ മാറ്റാനുള്ള ശേഷി പശുവിനുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

സ്​ത്രീകൾ സിസേറിയൻ പ്രസവം ഒഴിവാക്കാൻ ഗരുഡ ഗംഗ നദിയി​ലെ വെള്ളം കുടിച്ചാൽ മതിയെന്ന്​ ​ബി.ജെ.പി എം.പി അജയ്​ ഭട്ട്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ് ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിയുടെ​ പുതിയ കണ്ടുപിടിത്തം​. അതേസമയം, പൊതുവിൽ ഉത്തരാഖണ്ഡിലുള്ള വിശ്വാസത്തെ ചൂണ്ടിക്കാണിക്കുക മാത്രമാണ്​ മുഖ്യമന്ത്രി ചെയ്​തതെന്നാണ്​ ഉയരുന്ന മറുവാദം.

Tags:    
News Summary - Cow only animal that exhales oxygen’, says Uttarakhand CM-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.